യുവകലാസാഹിതി യു.എ.ഇ

സര്‍ഗസംഗമം

Posted by yuvakalasahithy on ജനുവരി 5, 2009

സര്‍ഗസംഗമം

സാഹിത്യ-സാംസ്‌കാരിക സംഘടനയായ അജ്മാന്‍ അക്ഷരക്കൂട്ടവും പാം പബ്ലിക്കേഷനും സംയുക്തമായി സര്‍ഗസംഗമം സംഘടിപ്പിക്കുന്നു. ജനവരി ഒമ്പതിന് രാവിലെ ഒമ്പത് മണിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ചാണ് പരിപാടി.

സാഹിത്യകാരന്‍മാരായ ടി.പത്മനാഭന്‍, പി.കെ.പാറക്കടവ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഉദ്ഘാടനത്തിനുശേഷം സാഹിത്യസദസ്, പുസ്തകപ്രദര്‍ശനം, ചര്‍ച്ചകള്‍, കവിതാ അവതരണം തുടങ്ങിയ പരിപാടികള്‍ നടക്കും. വൈകീട്ട് നാല് മണിയ്ക്ക് സലീം അയ്യനേത്തിന്റെ ‘തുന്നല്‍പക്ഷിയുടെ വീട്’, സോമന്‍ കരിവെള്ളൂരിന്റെ ‘കഥ പറയുന്ന കല്‍സ്തൂപങ്ങള്‍’, വി.ജു.സി.പരവൂരിന്റെ ‘ഒരു ദേവപുത്രന്റെ ഓര്‍മക്കുറിപ്പുകള്‍’, സ ദാശിവന്‍ അമ്പലമേട്ടിന്റെ ‘അമ്പലമേട്ട് കഥകള്‍’, എ.എം.മുഹമ്മദിന്റെ ‘നേര്‍മുഖം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനകര്‍മം നടക്കും. തുടര്‍ന്ന് ‘മലയാള എഴുത്തുകാരുടെ ഗൃഹാതുരത്വം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.

ഗള്‍ഫിലെ സാമൂഹ്യപ്രവര്‍ത്തനത്തിന് മികച്ച രീതിയില്‍ നേതൃത്വം നല്‍കിയവര്‍ക്ക് ‘അക്ഷരമുദ്ര’ പുരസ്‌കാരവും, പാം പബ്ലിക്കേഷന്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മലയാള ചെറുകഥ, കവിത മത്സരങ്ങളിലെ വിജയികള്‍ക്ക് ‘അക്ഷരതൂലിക’ പുരസ്‌കാരവും സമ്മാനിക്കും. മലയാളത്തില്‍ ചിരപ്രതിഷ്ഠ നേടിയ കഥകളുടെയും കവിതകളുടെ രംഗാവിഷ്‌കാരവും നൃത്തനൃത്യങ്ങളും ചടങ്ങില്‍ അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7854940 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

 
Follow

Get every new post delivered to your Inbox.